കലോപഹാരം

Support for Artists in COVID-19

Support

By Kerala Art Lovers Association

ലോകാ: സമസ്താ: സുഖിനോ ഭവന്തു

പ്രതിസന്ധികളിൽ നിന്ന് എന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റിട്ടുള്ളവർ ആണ് മലയാളികൾ . നിപ്പയായാലും പ്രളയമായാലും ഇന്ന് ലോകത്തെ ജനങ്ങളെയാകെ വരിഞ്ഞു മുറുകിയിരിക്കുന്ന കൊറോണ ആയാലും നമ്മൾ അതിജീവിക്കും . കൈചേർത്തു പിടിക്കാനുള്ള മലയാളിയുടെ സ്നേഹമാണ് ഇതിനെല്ലാം നമ്മളെ സഹായിച്ചത് . ഈ കോവിഡ് കാലത്ത്‌ ഏറ്റവും പ്രതിസന്ധി നേരിട്ട ഒരു വിഭാഗമാണ് കലാകാരൻമാർ . ദിവസ വേദനമോ മാസ ശമ്പളമോ ഇല്ലാതെ തങ്ങളുടെ വരദാനമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങളാണ് അവരുടെ ജീവിത മാർഗ്ഗം . ലോക്ക് ഡൌൺ യഥാർത്ഥത്തിൽ പൂട്ടിയത് ഇവരെയെല്ലാമാണ് . അവരെ ഒന്നിച്ചു നിർത്താൻ , ഒരു തണലേകാൻ കേരളത്തിലെ മുൻനിര കലാകാരൻമാർ ഒന്നിച്ചു ആരംഭിച്ച കൂട്ടായ്മയാണ് KAF അഥവാ കേരള ആര്ടിസ്റ്സ് ഫ്രറ്റേർണിറ്റി . ഇതിൽ സിനിമക്കാരുണ്ട് , സാങ്കേതിക വിദഗ്ദ്ധരുണ്ട് ,സംഗീതജ്ഞരുണ്ട് , വാദ്യ കലാകാരന്മാരുണ്ട് , ക്ഷേത്ര കലാകാരന്മാരുണ്ട് , കല അധ്യാപകരുണ്ട് . കഫുമായി കല സിംഗപ്പൂരും കൈ കോർക്കുകയാണ് . ഒപ്പം സിങ്കപ്പൂർ മലയാളികളെയും ഇതിന്റെ ഭാഗമാകാൻ ക്ഷണിക്കുകയാണ് . അതിജീവിക്കാനുള്ള അവരുടെ ശ്രമത്തിനു കല സിംഗപ്പൂരിന്റെ സ്നേഹോപഹാരം - കലോപഹാരം . അതിർത്തികളോ വേദികളോ ഇവിടെ തടസ്സമാകുന്നില്ല . 3 രാവുകൾ - അതവർക്കുള്ളതാണ് . നമുക്കൊന്നിച്ചു കൈകോർക്കാം ഈ സ്നേഹോപഹാരത്തിനായി . കല സിംഗപ്പൂരും കാഫും ചേർന്ന് അഭിമാനത്തോടെ ,സ്നേഹത്തോടെ സിങ്കപ്പൂർ മലയാളികൾക്കായി സമർപ്പിക്കുന്നു - കലോപഹാരം.